ദുബായ്: റമദാന് ആരംഭിച്ചതോടെ പ്രവർത്തന സമയം നീട്ടി ഗ്ലോബല്‍ വില്ലേജ്. ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം ആറുമുതല്‍ പുലർച്ചെ 2 വരെയായിരിക്കും ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക.

സമൂഹമാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റമദാനോട് അനുബന്ധിച്ച് ഇഫ്താറും സുഹൂറും ഉള്‍പ്പടെയുളളവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.