കാരവന്‍ തീപിടുത്തം, 19 മിനിറ്റിനുളളില്‍ നിയന്ത്രണവിധേയമാക്കി പോലീസ്

കാരവന്‍ തീപിടുത്തം, 19 മിനിറ്റിനുളളില്‍ നിയന്ത്രണവിധേയമാക്കി പോലീസ്

ദുബായ്: അല്‍ ജദഫ് മേഖലയിലുണ്ടായ തീപിടുത്തം മിനുറ്റുകള്‍ക്കകം നിയന്ത്രണ വിധേയമാക്കി ദുബായ് സിവില്‍ ഡിഫന്‍സ്. ബുധനാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചത്. അല്‍ കരാമ, അല്‍ റഷീദിയ മേഖലയില്‍ നിന്നും സിവില്‍ ഡിഫന്‍സ് സംഘം ആറ് മിനിറ്റിനുളളില്‍ സംഭവ സ്ഥലത്തെത്തുകയായിരുന്നു.

19 മിനിറ്റിനുളളില്‍ തീ നിയന്ത്രണവിധേയമായി. ആർക്കും പരുക്കില്ല. മേഖല തണുപ്പിക്കുന്ന പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ചാല്‍ തീ പിടുത്തമുണ്ടായതിന്‍റെ കാരണമുള്‍പ്പടെയുളളവ അറിയാന്‍ തുടർ അന്വേഷണങ്ങള്‍ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.