ദുബായ്: യുഎഇയില്‍ ഇന്ന് 256 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 462 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 16413 ആണ് സജീവ കോവിഡ് കേസുകള്‍. 285,495 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 256 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 894,779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 876,064 പേർ രോഗമുക്തി നേടി. 2302 ആണ് മരണസംഖ്യ.