ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമായ ഐന്‍ ദുബായ് സന്ദർശകർക്ക് തുറന്നുകൊടുക്കുന്ന തിയതി നീട്ടി. ചൂട് കാലത്ത് മുഴുവനായും ഐന്‍ ദുബായ് അടച്ചിടുമെന്നാണ് സൂചന. ഐന്‍ ദുബായ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രവർത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.
റമദാന്‍ മാസത്തില്‍ ഐന്‍ ദുബായ് അടച്ചിടുമെന്നും ഈദ് അവധി ദിനങ്ങളോട് അനുബന്ധിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഐന്‍ ദുബായ് തുറക്കുന്നത് നീളുമെന്ന സൂചനയാണ് പുതിയ അറിയിപ്പ് നല്‍കുന്നത്.