ദുബായ്: യുഎഇയില്‍ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 398 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 16609 ആണ് സജീവ കോവിഡ് കേസുകള്‍. 263,717 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 895,264 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോള്‍ 876,893 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.