യുഎഇയില്‍ പൊടിക്കാറ്റ് ശക്തം, വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

യുഎഇയില്‍ പൊടിക്കാറ്റ് ശക്തം, വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

യുഎഇ: ഗള്‍ഫ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നു. യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പൊടിനിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വിമാന ഗതാഗതത്തെ മോശം കാലാവസ്ഥ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

ദുബായിലും അബുദബിയിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും കാഴ്ച പരിധി 500 മീറ്ററിലേക്ക് ചുരുങ്ങി. സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

അതേസമയം ശക്തമായ പൊടിക്കാറ്റ് വീശിയതിനാല്‍ കുവൈറ്റ് വിമാനത്താവളത്തിലെ ചില സർവ്വീസുകള്‍ വൈകി. ദൂരകാഴ്ച കുറഞ്ഞതിനാല്‍ എയർസ്പേസ് അടച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.