ജൂലൈ ഒന്നുമുതല്‍ ദുബായില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പണം ഈടാക്കും

ജൂലൈ ഒന്നുമുതല്‍ ദുബായില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പണം ഈടാക്കും

ദുബായ്: ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ എമിറേറ്റില്‍ പണം നല്‍കണം. 25 ഫില്‍സാണ് നല്‍കേണ്ടത്. രണ്ട് വർഷത്തിനുളളില്‍ പ്ലാസ്റ്റിക് കവറുകള്‍ പൂർണമായും നിരോധിക്കുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് പണം ഈടാക്കിത്തുടങ്ങുന്നത്. 

പരിസ്ഥിതിക്ക് ഏറെ ദോഷകരമാകുന്ന പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറച്ച് സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു നീക്കണെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കുന്നത് 30 ലധികം രാജ്യങ്ങളിലാണ്. എന്നാല്‍ ലോകമെമ്പാടുമുളള 90 ലധികം രാജ്യങ്ങളില്‍ ഭാഗികമായോ പൂർണമായോ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.