യുഎഇ: യുഎഇയില്‍ ഇന്ന് 373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 304 പേർ രോഗമുക്തി നേടി. 251841 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 904466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, 888228 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.