യുഎഇ: യുഎഇയില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഫുജൈറയില്‍ 45 ഡിഗ്രി സെല്‍ഷ്യസാകും താപനിലയെന്നാണ് മുന്നറിയിപ്പ്.ദുബായിലും അബുദബിയിലും 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ പൊടിയോടുകൂടിയ കാറ്റ് വീശാനും സാധ്യതയുണ്ട്. രാവിലെ കാഴ്ചപരിധി 2000 മീറ്ററായി ചുരുങ്ങും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.