ഇന്ത്യന്‍ ഉപരാഷ്ട്രപതി വെയ്യങ്ക നായിഡു ഖത്തർ സന്ദർശിക്കും

ഇന്ത്യന്‍ ഉപരാഷ്ട്രപതി വെയ്യങ്ക നായിഡു ഖത്തർ സന്ദർശിക്കും

ഖത്തർ: ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തർ സന്ദർശിക്കും. ജൂണ്‍ ആദ്യവാരമായിരിക്കും അദ്ദേഹം ഖത്തറിലെത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പില്‍ അറിയിച്ചു. മെയ് 30 മുതല്‍ ജൂണ്‍ 7 വരെ ഗാബോണ്‍, സെനഗല്‍,ഖത്തർ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക.

ആദ്യമായാണ് അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തുന്നത്. ഭരണരംഗത്തെ പ്രമുഖരുമായും ഔദ്യോഗിക പ്രതിനിധികളുമായും അദ്ദേഹം കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുളള ചർച്ചകളും നടക്കും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.