യുഎഇ: യുഎഇയില്‍ താമസിക്കുന്നവരില്‍ ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയമുളളവരുടെ എണ്ണം കൂടുന്നുവെന്ന് സർവ്വെ റിപ്പോർട്ട്. ഔഡി അബുദബി നടത്തിയ സർവ്വെ പ്രകാരം യുഎഇയിലെ 52 ശതമാനം പേരും ഹൈബ്രിഡ് അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
സർവ്വെയില്‍ പങ്കെടുത്ത നാലില്‍ ഒരാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും സർവ്വെ ഫലം പറയുന്നു. 1000 പേരിലാണ് സർവ്വെ നടത്തിയത്. ഇന്ധന വില വർദ്ധിക്കുന്നതും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സർവ്വെ നടത്തിയ ഔഡി അബുദബിയുടെ വിലയിരുത്തല്‍.