കുവൈറ്റ് സിറ്റി: ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിനിക്ക് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റി ചികിത്സാ സഹായം നൽകി. കുവൈറ്റ് മെട്രോ മെഡിക്കൽ കെയർ നൽകിയ സഹായധനം"കാരുണ്യസ്പർശം" പദ്ധതിയിലൂടെയാണ് നൽകിയത്.
കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, എരിഞ്ഞിക്കടവ് ഒറപ്പൊടി ബൂത്ത് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഫാഹിം മാമ്പയിലിനു സഹായധനം കൈമാറി. ചികിത്സാക്കമ്മിറ്റി ഭാരവാഹികളായ ഷംസീർ മൗത്തിൽ, മുനീർ പി.കെ, അബു കീപ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ 'കാരുണ്യ സ്പർശം' പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് കരുത്ത് നൽകുന്നതാണെന്നും, അതിന് അവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.