മങ്കിപോക്സ്: അയർലണ്ടിൽ ആദ്യമായി വൈറസ്ബാധ കണ്ടെത്തിയതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ്

മങ്കിപോക്സ്: അയർലണ്ടിൽ ആദ്യമായി വൈറസ്ബാധ കണ്ടെത്തിയതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ്

അയർലണ്ട്: അയർലണ്ടിൽ ആദ്യമായി മങ്കി പോക്സ് വൈറസ് ബാധ കണ്ടെത്തിയതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (എച്ച്. എസ്. ഇ ) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി രാജ്യത്തിന്റെ കിഴക്കൻ ഭാഗത്താണ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച വ്യക്തി ആശുപത്രി ചികിത്സയിൽ അല്ല. സംശയാസ്പദമായ മറ്റൊരു കേസും അന്വേഷിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് പറഞ്ഞു. 

മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ ഈ കേസുകൾ അടുത്ത ദിവസങ്ങളിൽ രണ്ട് വ്യത്യസ്ത ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഹാജരാക്കിയതായി വിശ്വസിക്കപ്പെടുന്നു. യുകെയിലും പല യൂറോപ്യൻ രാജ്യങ്ങളിലും അണുബാധയ്ക്ക് ശേഷം അയർലണ്ടിൽ സ്ഥിരീകരിച്ച കേസ് “അപ്രതീക്ഷിതമല്ല” എന്ന് എച്ച്എസ്ഇ പറഞ്ഞു.

അയർലണ്ടിൽ ആദ്യത്തെ കേസ് കണ്ടെത്തിയതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയും സ്ഥിരീകരിച്ചു, എന്നാൽ പ്രധാനമായത് ഈ രോഗം വായുവിലൂടെ പകരുന്നതല്ല, എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച് എസ് ഇ തേർഡ് ജനറേഷൻ സ്മോൾ പോക്‌സ് വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ട്.

ഈ വാക്‌സിൻ മങ്കി പോക്സിന്റ സാധ്യത കുറയ്ക്കും. കൂടാതെ, പബ്ലിക് ഹെൽത്ത് റിസ്ക് വിലയിരുത്തൽ നടത്തി, വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർക്ക് അസുഖം വന്നാൽ എന്തുചെയ്യണമെന്ന് നിർദ്ദേശിക്കുന്ന മാർഗ്ഗരേഖയും എച്ച് എസ് ഇ യുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.