കണ്ണ് മൂടിക്കെട്ടി ക്യാന്‍വാസ് എതിര്‍ ദിശയില്‍ പിടിച്ചു; നമിഷ നേരം കൊണ്ട് വരച്ചത് ജയസൂര്യയുടെ മനോഹര ചിത്രം: കലാകാരന് കൈയടി- വീഡിയോ

കണ്ണ് മൂടിക്കെട്ടി ക്യാന്‍വാസ് എതിര്‍ ദിശയില്‍ പിടിച്ചു; നമിഷ നേരം കൊണ്ട് വരച്ചത് ജയസൂര്യയുടെ മനോഹര ചിത്രം: കലാകാരന് കൈയടി- വീഡിയോ

സമൂഹമാധ്യമങ്ങള്‍ ജനപ്രീയമായതോടെ അറിയപ്പെടാതിരുന്ന പല കലാകാരന്മാരും ശ്രദ്ധ നേടിത്തുടങ്ങി. അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരും നിരവധിയാണ്. സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു ചിത്രകാരന്റെ ചിത്രരചന.

കണ്ണു മൂടിക്കെട്ടി ക്യാന്‍വാസ് എതിര്‍ ദിശയില്‍ പിടിച്ചുകൊണ്ടാണ് ഈ കലാകാരന്‍ ചിത്രം വരയ്ക്കുന്നത്. അതും മലയാളികളുടെ പ്രിയ ചലച്ചിത്രതാരം ജയസൂര്യയുടെ ഛായാചിത്രം. നിമിഷ നേരംകൊണ്ടാണ് ഈ കലാകാരന്‍ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നതും.

ജയസൂര്യയടക്കം ഈ ചിത്രരചനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇവിടെ കണ്ണ് തുറന്നു വെച്ചിട്ടും ഇതുവരെ മര്യാദയ്ക്ക് ഒരു പൂവ് പോലും വരക്കാന്‍ പറ്റീട്ടില്ല... ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ' എന്നാണ് വീഡിയോയ്ക്ക് ജയസൂര്യ നല്‍കിയ അടിക്കുറിപ്പ്.

അതേസമയം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് ജയസൂര്യ. അബിനയമികവുകൊണ്ട് അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു. സൂഫിയും സുജാതയുമാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.