അന്താരാഷ്ട്ര യാത്രികർക്ക് ആശ്വാസം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിന്‍വലിച്ചേക്കും

അന്താരാഷ്ട്ര യാത്രികർക്ക് ആശ്വാസം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിന്‍വലിച്ചേക്കും

ദുബായ്: കോവിഡ് വാക്സിനെടുക്കാത്ത അന്താരാഷ്ട്ര യാത്രികർ ഇന്ത്യയിലേക്കുളള വിമാനയാത്രയ്ക്ക് മുന്‍പ് കോവിഡ് ആ‍ർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധയില്‍ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിന്‍വലിച്ചേക്കും. വാക്സിനെടുത്തവർക്ക് വാക്സിനേഷന്‍ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടിവരില്ല. അതേസമയം ആരോഗ്യ സാക്ഷ്യ പത്രം നല്‍കണമെന്ന നിബന്ധനയ്ക്ക് മാറ്റമുണ്ടാകില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

എയർ സുവിധയുടെ പോർട്ടലില്‍ സർട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. യാത്രാക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ നിബന്ധനയില്‍ ഇളവ് നല‍്കണമെന്ന് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അനുകൂല തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.