മിഴികൾ അടയുമ്പോൾ ചാരെ കാവൽക്കണ്ണാക്കും
ഉഷസ്സിൽ ഉണർവ്വേകി എന്നുടെ ഉയിരിൽ നിറയുന്നു
സ്നേഹത്തിൻ തികവേ ഏകും നന്ദിയാവോളം
കൂപ്പും കൈകൾ ഞാൻ നിന്നുടെ സവിധം എളിയവനായ്
സ്വയം അറിഞ്ഞിടാൻ
കഴിവുകൾ തെളിച്ചിടാൻ
കുറവുകൾ കണ്ടിടാൻ
പഠിപ്പിക്കേണമേ എന്നെ നീ
ഉയർച്ചയിൽ ഞെളിയാതെ
ഞെരുക്കത്തിൽ തളരാതെ
പ്രതിസന്ധിയിൽ ഓടാതെ
കാക്കേണമേ എന്നും എന്നെ നീ
ഉള്ളതിൽ തൃപ്തിപ്പെടാൻ
എപ്പോഴും സമചിത്തനാവാൻ
അനഹമായതൊഴിവാക്കാൻ
മാറ്റിടേണേ മനസ്സിനെയെന്നേക്കും
ഇടർച്ചയേകിടാതാർക്കും
കോപം നിയന്ത്രിച്ചെന്നും
കടമകൾ തീർത്തുറങ്ങിയും നീങ്ങാൻ
തെളിയൂ ജ്ഞാനത്തിൻ കിരണമായ് നീയെന്നിൽ