കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-9)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-9)

'അളിയാ, അളിയനൊരു, സവിശേഷ സുവി-
ശേഷമാണേ....' പരമേശ്വരൻ്റെ സ്വഗതം..!
കാപ്പികടയിലെ പണിയിൽ കുഞ്ഞൻ മുഴുകി..!
'പുലിവാലായി..' കുഞ്ഞൻ സ്വഗതം പറഞ്ഞു..!
പുഞ്ചയിലെ തെളിനീരിൽ, മാനത്തെ പൊൻ
കിരണങ്ങൾ.., മെല്ലെ തെളിഞ്ഞുവന്നു..!
അത്താഴപ്പൊതിയേന്തി, കുഞ്ഞൻ കുറുക്കൻ
കുന്നിലേക്കു പുറപ്പെട്ടു.! വീട്ടിലെ പ്രശ്നങ്ങ-
ളുടെ ഭാണ്ഡക്കെട്ട്, പരമു വീണ്ടും അഴിച്ചിട്ടു..
'രാവിലേമുതൽ, ചെല്ലം..ചെല്ലം...അളിയൻ
പറയുന്നുണ്ടല്ലോ...; വേറേ പ്രശ്നം വല്ലതും...'
'അവളിപ്പോൾ ശിവശങ്കരനുമായി അടുപ്പമാ.'
'അതാണോ..ഇപ്പോഴത്തേ പ്രശ്നം..?'
'ചെല്ലത്തിനു താഴെ നാലെണ്ണം തഴച്ചുവരുന്നു.!'
'എന്തേ..അവരാരും വളരണ്ടേ..?'
'നിൻ്റെ ചേച്ചിയേ കെട്ടിയകലം മുതൽ.., ഒരു...
ഒരു-ജാതി 'ജാതകദോഷമാ'; വിറ്റു മാറണം..!'
'ആ പട്ടാളംഗോപൻ നാറ്റിച്ചല്ലോ കുഞ്ഞളിയാ.'
അന്തരംഗം കുഞ്ഞുരാമനോടു പറഞ്ഞു...
'മൌനം'...മണ്ടൻകുഞ്ഞുരാമനു' ഭൂഷണം..!'
'അവിടുത്തെ ഭൂമി വിൽക്കണം..; അതിന്
നിൻ്റെ സമ്മതം..സമ്മതപത്രം വേണം..'
'അളിയാ.., അതുമാത്രം നടക്കില്ലളിയാ..!'
'ജനിക്കുന്ന കൊച്ചിനെ ഒരു വർഷംവരെ
വളർത്തിയിട്ടു രോഹിണിയമ്മേ ഏൽപ്പിച്ചു-
കൊള്ളാമെന്നാണല്ലോ വാക്കാലുള്ള ധാരണ.!'
'കുഞ്ഞാ, ആ പുതുപ്പറമ്പിലെ വർക്കിമാപ്പിള,
എല്ലാംകൂടെ പതിനാറായിരം രൂപാ വിലയിട്ടു.
ആധാരം നാലുമാസത്തിനിടയിൽ നടത്തണം.'
'എല്ലാവരും.., നിൻ്റെകൂടെ ഇവിടെ കൂടട്ടേ..?
'ഏയ്.., അതും നടക്കില്ലളിയാ..; പ്രശ്നമാകും..'!
'ങ്ഹാ.., അതു പറഞ്ഞപ്പഴാ ഓർത്തത്...!
ദേ..ഈ തൊട്ടുകിടക്കുന്ന മൂന്നേക്കർ കുന്നു
വിൽക്കാനാ.! കിട്ടിയാൽ അടുത്തു കിടക്കാം'.
'ഏണ്ടങ്ങത്തേയേകണ്ട് കാര്യം പറയാം.!
'മേജർസാബും, അങ്ങത്തേയും സ്വന്തക്കാരാ..!
സാബിൻ്റെ അഞ്ചു മക്കളും സിങ്ങപ്പൂരിൽ..!'
'അവിടെ ഹോട്ടൽ കച്ചവടം ഉള്ളവരാ..'!
'പതിനഞ്ചേക്കർ കരഭൂമി, വേറേം സ്വത്തുണ്ട്.!
'എല്ലാം..ഈ ഞാനാ നോക്കി നടത്തുന്നത്..'
'ഈ വീടും, അര ഏക്കറും എൻ്റെ പേരിലാ..!'
'എടാ കുഞ്ഞളിയാ...ഭയങ്കരാ, എന്നിട്ടാണോ
ഇവിടം ശരിയാകത്തില്ലെന്നു നീ പറഞ്ഞത്..?'
'ആ ആല, ഇവിടെ പണിതെടുക്കാം.!'
'ശങ്കരൻ സഹായിച്ചേക്കും.; സഹായിക്കണം.!'
'ആ പിന്നേ, തങ്കപ്പൻ്റെ കല്യാണം മാറിപ്പോയി'!
'വേറൊരുകാര്യം കൂടെ കേൾക്ക്..'
'കൊല്ലൻ ശങ്കരനാരായണന് ചെല്ലമ്മയെ
കെട്ടിച്ചുകൊടുക്കാമോന്ന് അവൻ തിരക്കി..;
ഗുരുക്കളുമായി സംസാരിച്ചെന്നും പറഞ്ഞു..!'
'പ്രസവം കഴിഞ്ഞിട്ട് കല്യാണമാകാമെന്നാണ്
അവൻ്റേം, എൻ്റേം അഭിപ്രായം..'!
'നീയെന്താ കുഞ്ഞാ ഒന്നും മിണ്ടാത്തെ..?'
'അല്ലേ ശിവ-ശിവ, പുറമുറ്റത്ത് നാരീക്ഷാമം.;
ഒരുത്തിയെ മോഹിച്ചൊരു കരമുഴുവൻ..;
'ജാതകദോഷ'മെന്നല്ലാതെന്താ പറയുക..!'
'എന്നിട്ടു....നാണിയേച്ചി എന്നാ പറഞ്ഞു...?'
'ആ ചട്ടിനെ പറഞ്ഞു മനസ്സിലാക്കാൻ പാടാ..;
'സ്ഥിരം പല്ലവി, മൊത്തം 'ജാതകദോഷ'മാന്ന്..;
നീ ഏഡങ്ങത്തയോടു പറഞ്ഞ്, ഈ പറമ്പു
തരപ്പെടുത്തി എടുത്തു കൊടുക്കുമോടാ...?'
'അതേ..ടീച്ചറമ്മയോട് ഞാൻ ചോദിക്കാം....;
അളിയൻ ദുട്ടു കൊണ്ടുവാ..!'
'മേജർസാബും, ടീച്ചറമ്മേംകൂടെ ഈസ്ഥലം
എനിക്ക്..'ഇഷ്ടദാനം' തന്നതാ.!'
'സമയംപോലെ, ആ കഥ പിന്നെ പറയാം..'
'അളിയൻ, രാവിലേ തന്നേ വീട്ടിലോട്ടു വിട്ടോ..;
'ഉച്ചവെയിൽ കേറുംമുമ്പേ വെണ്ണിക്കുളം....'
ഈ വസ്തുവിൻ്റ കാര്യം, മേജർസാബിനോടും
ടീച്ചറിനോടും ചോദിച്ചിട്ട്, വിവരം പറയാൻ
ഞാൻ വരാം.; വരാമെന്നേ; അളിയൻ വിട്ടോ..'
ചിറയിലെ കൊച്ചാപ്പിച്ചേട്ടൻ്റെ കടയിൽനിന്നും,
കുഞ്ഞുരാമൻ്റെ പറ്റിൽ ദോശയും, ചായയും ആഹരിച്ചു..;
പുറമുറ്റത്തെ വീട്ടിൽ എത്താതെ
ജലപാനമില്ലെന്നുറപ്പിച്ചുള്ള പദയാത്ര.!
യാത്രാമദ്ധ്യേ, വഴിയോരത്തുള്ള നല്ലവരായ
നാട്ടുകാരുടെ കിണറുകളിൽനിന്നും വെള്ളം
കോരിക്കുടിച്ചു. നടപ്പിൻ്റെ ക്ഷീണം അകറ്റാൻ,
മുറ്റത്തെ നെല്ലിയിൽനിന്നും ആവശ്യത്തിന്
നെല്ലിക്കാ പറിച്ചെടത്തു..!
നെല്ലിക്കാ ചവച്ചുംകൊണ്ടു യാത്ര തുടർന്നു..!
പടുതോട്ടിലെത്തിയപ്പോൾ, തടിയൂരങ്ങാടിക്കു
കാലിയടിച്ചു പോകുന്ന സ്നേഹിതൻ്റെ കാള-
വണ്ടിയിൽ ഇടം കിട്ടി..!
ഉച്ചയോടെ പരമേശ്വരൻ വീടണഞ്ഞു...
'നാരായണീ..' നീട്ടിയൊരു വിളി..!
'ലേശം സംമ്പാരം എടുത്തോ; ഒരല്പം മയങ്ങട്ട്..;
വെയിൽ കൊണ്ടതിൻ്റെ തലവേദനയാ..'!
'എന്നാലും അവന്റെ ഒരൊന്നൊന്നര യോഗമേ'
നാരായണിക്ക് ആകാംക്ഷയേറി..!
അവശനായ പരമു, കൂർക്കംവലി തുടങ്ങി.!


------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.