യുണൈറ്റഡ് ക്രിസ്ത്യൻ സർവീസ് ഫ്രണ്ടിന്റെ പ്രഥമ മാത്യു മൂത്തേടം പുരസ്‌കാരം സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിക്ക് സമ്മാനിച്ചു.കോട്ടയം കളത്തിപ്പടിയിയുള്ള ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ വച്ച് നടന്ന ഐക്യ ക്രൈസ്തവ സമുദായ സമ്മേളനത്തിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ പി.യു തോമസ് പുരസ്‌കാരം സമ്മാനിച്ചു.മുൻ ഡിജിപി ജേക്കബ് തോമസ് സമ്മേളനം ചെയ്തു.തോമസ് മാർ തിമോത്തിയോസ് തിരുമേനി സമാപന സന്ദേശം നൽകി.ഡോ.പി.എം.തോമസ്,ഷൈജു എബ്രഹാം,ജോസ് മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.