അന്തിക്കാട് പതിനാല് വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ റിമാൻഡിൽ

അന്തിക്കാട് പതിനാല് വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ റിമാൻഡിൽ

തൃശൂർ: മതപഠനത്തിന് എത്തിയ 14 കാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മദ്രസ അധ്യാപകനെ റിമാൻഡ് ചെയ്തു. അന്തിക്കാട് ജുമാ മസ്ജിദിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെയാണ്(52) റിമാൻഡ് ചെയ്തത്.

ഏപ്രിൽ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.