ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറി: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറി: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: താന്നിയില്‍ വാഹനപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.

മത്സ്യബന്ധനത്തിന് പോയി തങ്കശേരിയില്‍ നിന്നും മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു.

 പ്രഭാത സവാരിക്കെത്തിയവരാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്തം വാര്‍ന്നാകാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.