ഗാന്ധിചിത്രം തകര്‍ത്ത കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

ഗാന്ധിചിത്രം തകര്‍ത്ത കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട് ഓഫീസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എം.പിയുടെ പി.എ. രതീഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ്, രാഹുല്‍ രവി എന്നിവരാണ് അറസ്റ്റിലായത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിലത്ത് പൊട്ടിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ചെയ്തത് എന്ന ആരോപണം അന്നു മുതല്‍ സിപിഎം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ നാലു പേര്‍ അറസ്റ്റിലായത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തകര്‍ത്ത് ഓഫീസില്‍ വാഴവെച്ചു എന്നതിനേക്കാള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നത് ഗാന്ധി ചിത്രത്തെ അപമാനിച്ചു എന്നതായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.