ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; പലര്‍ക്കും അധിക ചുമതല

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; പലര്‍ക്കും അധിക ചുമതല

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പലർക്കും അധിക ചുമതല നൽകി. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് ഐ.എ.എസി ന് നികുതി പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതല കൂടി നൽകി. ആഭ്യന്തര വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസി ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പു കൂടി നൽകി. പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് വനംവകുപ്പിന്റെ അധിക ചുമതല നൽകിക്കൊണ്ടാണ് അഴിച്ചുപണി.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻബില്ല കശുവണ്ടി കോർപ്പറേഷനും എ.പി.എം. മുഹമ്മദ് ഹനീഷ് കയർ ഇൻഡസ്ട്രീസും ഏറ്റെടുക്കും. ഗതാഗതവകുപ്പിൽ കെ.ആർ. ജ്യോതിലാൽ വഹിച്ചിരുന്ന ചുമതലകൾ ബിജു പ്രഭാകറിന് കൈമാറി. ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജുവാണ് തുറമുഖ സെക്രട്ടറി. സ്ഥാനക്കയറ്റത്തോടെയാണ് നിയമനം. സൈനികക്ഷേമം,ദേവസ്വം വകുപ്പുകളുടെ ചുമതല അദ്ദേഹത്തിൽ തന്നെ നിലനിർത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.