'ഇയാള് മ്മളെ കൊയപ്പത്തിലാക്കും'; ജലീലിനെതിരെ നിയമ സഭയില്‍ ഷൈലജ ടീച്ചറുടെ ആത്മഗതം

'ഇയാള് മ്മളെ കൊയപ്പത്തിലാക്കും'; ജലീലിനെതിരെ നിയമ സഭയില്‍ ഷൈലജ ടീച്ചറുടെ ആത്മഗതം

തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ നിയമസഭയില്‍ കെ.കെ ഷൈലജ ടീച്ചറുടെ ആത്മഗതം. ലോകായുക്ത നിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ നിയമ സഭയില്‍ കെ.ടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടു മുന്‍പാണ് 'ഇയാള് മ്മളെ കൊയപ്പത്തിലാക്കും' എന്ന ഷൈലജ ടീച്ചറുടെ ആത്മഗതം ഉണ്ടായത്.

എന്നാല്‍ മൈക്ക് ഓണാണെന്ന കാര്യം ഷൈലജ അറിഞ്ഞിരുന്നില്ല. പറഞ്ഞത് അല്‍പ്പം ഉറക്കെയായിപ്പോയി. ടീച്ചറുടെ ഡയലോഗും വീഡിയോയും പുറത്തു വന്നു. സോഷ്യല്‍ മീഡിയായില്‍ ഇത് വൈറലാവുകയും ചെയ്തു.

ലോകായുക്ത നിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ ഷൈലജ ടീച്ചര്‍ സംസാരിക്കുകയായിരുന്നു. അതിനിടെ കെ.ടി ജലീലില്‍ സംസാരിക്കാനായി തുടങ്ങിയപ്പോഴാണ് ടീച്ചറുടെ ആത്മഗതം.

ലോകായുക്ത വിധിയെ തുടര്‍ന്ന് ജലീലിന് കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് നിന്ന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഇപ്രാവശ്യം നിയമസഭയിലെത്തിയെങ്കിലും മന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.