ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി

ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി

കോട്ടയം: ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി. കേരളാ കോണ്‍ഗ്രസ് എം മുന്‍ ചെയര്‍മാന്‍ അന്തരിച്ച സി.എഫ് തോമസിന്റെ സഹോദരനാണ്.  

സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സാജൻ ഫ്രാൻസിസ് കേരള കോൺഗ്രസ് വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.  

ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്ന നിലയിലും എസ്ബി കോളേജ് സംരക്ഷണ സമിതി അംഗമെന്ന നിലയിലും അദ്ദേഹം ചങ്ങനാശേരി അതിരൂപതയോട് ചേർന്ന് ദീർഘനാൾ പ്രവർത്തിച്ചിരുന്നു. 

ദൗതികശരീരം ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.