തിരുവനന്തപുരം: ആലപ്പുഴ നെഹ്രു ട്രോഫി വള്ളം കളി മത്സര വേദിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തില്ല. കേന്ദ്ര മന്ത്രിയുടെ കേരളത്തിലെ പരിപാടികളുടെ പട്ടികയില്‍ വള്ളം കളിയോ ആലപ്പുഴ സന്ദര്‍ശനമോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്‍ നെഹ്രുട്രോഫി വള്ളം കളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ക്ഷണിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേണ്‍സോണല്‍ കൗണ്‍സില്‍ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. മൂന്നിന് 11 മണിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്റമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും.
ഉച്ചഭക്ഷണത്തിനു ശേഷം സര്‍ക്കാര്‍ തലത്തിലുള്ള യോഗത്തിലും സംബന്ധിക്കും. മൂന്നിന് കഴക്കൂട്ടം അല്‍സാജില്‍ നടക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യും. രാത്രി മടങ്ങും.