മയക്കുമരുന്ന് വിപത്തിനെ സംസ്ഥാനങ്ങള്‍ കൂട്ടായി നേരിടണം: അമിത് ഷാ

മയക്കുമരുന്ന് വിപത്തിനെ സംസ്ഥാനങ്ങള്‍ കൂട്ടായി നേരിടണം: അമിത് ഷാ

തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെ സംസ്ഥാനങ്ങള്‍ കൂട്ടായി നേരിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങള്‍ നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (എന്‍.സി.ആര്‍.ഡി) യോഗങ്ങള്‍ പതിവായി നടത്തണം. സെന്ററിന്റെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ വരെ എത്തിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് മയക്കുമരുന്ന് പ്രശ്‌നങ്ങളെ നേരിടുന്നത്.

ഫോറന്‍സിക് സയന്‍സ് ലാബുകള്‍ സ്ഥാപിക്കാനുള്ള നയം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് തെളിവു കണ്ടെത്താനും ശിക്ഷ വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.