മോഡിയുടെ യാത്രയ്ക്കൊപ്പം കേരളവും ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്നമെന്ന് എം.എ ബേബി

മോഡിയുടെ യാത്രയ്ക്കൊപ്പം കേരളവും ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്നമെന്ന് എം.എ ബേബി

തിരുവനന്തപുരം; കേരളവും മോഡിജിയുടെ യാത്രയ്ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനത്തില്‍ പ്രതികരണവുമായി ബ്യൂറോ അംഗം എം.എ ബേബി. അമിത് ഷായുടെ മോഹം ദിവാസ്വപ്നം മാത്രമെന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം.

കേരളത്തില്‍ ഒരു മണ്ഡലത്തില്‍ ഉണ്ടായിരുന്ന ഒരു താമര കൊഴിഞ്ഞു പോയി. അക്കാര്യം അമിത് ഷാ മനസിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇപ്പോള്‍ നേമത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടിയാണ്. ഇതിന് മാറ്റമുണ്ടാകുമെന്ന അമിത് ഷായുടെ മോഹം ദിവാസ്വപ്നം മാത്രമാണ്.

കമ്യൂണിസത്തില്‍ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് അമിത് ഷാ കരുതുന്നതു പോലെ പരിതാപകരമല്ല. ഇതൊക്കെ മനസിലാകാത്തതു കൊണ്ടാകാം അദ്ദേഹം ഇങ്ങനെ ചില അഭിപ്രായങ്ങള്‍ തട്ടിവിട്ടതെന്നും എം.എ ബേബി പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷാ കേരളവും മോഡിയുടെ യാത്രയ്ക്കൊപ്പം ചേരണമെന്ന് ആഹ്വാനം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.