മങ്കയം മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി

മങ്കയം മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടു കിലോമീറ്റര്‍ അകലെ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മല വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച ആറ് വയസുകാരി നസ്രിയ ഫാത്തിമയെ നേരത്തെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് നെടുമങ്ങാട് നിന്നെത്തിയ അഞ്ച് കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റില്‍ ഇറങ്ങിയപ്പോഴാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.