തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിനും തെക്ക് കിഴക്കൻ അറബിക്കടലിലും സമീപമായി കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം.
ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോട്ടയം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. ചൊവ്വ ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചേക്കും എന്നും പ്രവചനം ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.