തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പള കുടിശിഖ വിതരണം തുടങ്ങി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തിലെ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.
ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നല്‍കാനുള്ളത്. കുടിശഖയുള്ളതിന്റെ 33 ശതമാനമാണ് നല്‍കുന്നത്. 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. ഒരു മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് 78 കോടി രൂപയാണ് വേണ്ടത്.
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ കാര്യമായ തീരുമാനമുണ്ടായില്ല. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ് സിഐടിയു ഒഴികെയുള്ള സംഘടനകള്‍ അംഗീകരിച്ചില്ല.