സലാല : ഒമാന്‍ സലാലയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി ഷിയാസ് ഉസ്മാന്‍ മരിച്ചു ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ദുബായില്‍ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ഷിയാസും കുടുംബവും സഞ്ചരിച്ച വാഹനം സലാല ഹരീതില്‍ വച്ചാണ് അപകടത്തില്‍ പെടുന്നത്. തസ്നിമാണ് ഭാര്യ. ഹൈഫ, ഹാദി എന്നിവരാണ് മക്കള്‍. ഇവർ സുരക്ഷിതരാണ്. ഷിയാസിന്‍റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.