കോഴിക്കോട്: മാവേലി വേഷത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടയിൽ മാവേലി വേഷം ധരിച്ച് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രമാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ‘മാവേലി കഥയെഴുതുകയാണ്’ എന്ന അടിക്കുറിപ്പുമായി എത്തിയ പോസ്റ്റ് ഇപ്പോൾ വൈറലാണ്.

കേരള പോലീസ് പങ്കുവെച്ച ചിത്രത്തിൽ 'മാവേലി കേസെഴുതുകയാണ്' എന്ന രസകരമായ കുറിപ്പും ചേർത്തിട്ടുണ്ട്. ചിത്രത്തിൽ മാവേലി വേഷം ധരിച്ച് കണ്ണാടി വെച്ച് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനെ കാണാൻ സാധിക്കും. മാവേലിയുടെ നീളൻ മീശ മേശപ്പുറത്ത് മാറ്റിവച്ചിരിക്കുന്നതും കാണാൻ കഴിയും. 'മാവേലി മീശ എടുത്തു വയ്ക്കു', 'മാവേലിയെ പോലീസിൽ എടുത്തെ' തുടങ്ങിയ രസകരമായ കമന്റുകളുമായി നിരവധി പേരാണ് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്.