തിരുവനന്തപുരം: വെഞ്ഞാറമൂട് ടെക്സ്‌റ്റൈല്‍സില്‍ നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വെഞ്ഞാറമൂട് വെമ്പായത്ത് അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്‍പന ശാലയില്‍ നടത്തിയ പരിശോധനയിലാണ് 2.10ഗ്രാം എം.ഡി.എം.എയും 317 ഗ്രാം കഞ്ചാവും പിടികൂടിയത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ്, എസ്.ഐ വിനീഷ് വി.എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്.ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടിയത്.