മലപ്പുറം: നൂറ്റിയൊന്ന് പവന്‍ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ ബെഹ്‌റിന്‍ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ ഉസ്മാന്‍ എന്ന യാത്രക്കാരനാണ് സ്വകാര്യ ഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
കൊടുവള്ളി സ്വദേശിയാണ് ഇയാള്‍. എക്സറെ പരിശോധനയിലൂടെയായിരുന്നു കസ്റ്റംസിന്റെ സ്വര്‍ണ വേട്ട.
മൂന്ന് ക്യാപ്‌സൂളുകളായാണ് 808 ഗ്രാം സ്വര്‍ണ മിശ്രിതം 29കാരനായ ഉസ്മാന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കൊണ്ടു വന്നത്. ഇയാള്‍ സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഇറങ്ങിയ ഉടന്‍ ഇയാളുടെ നീക്കങ്ങള്‍ കസ്റ്റംസ് നിരീക്ഷിക്കുകയായിരുന്നു.