രാജാക്കാട്: ചെമ്മണ്ണാറിലെ ഓണ പരിപാടിയിൽ നടന്ന ജനകീയ ലേലം ആവേശ ലഹരിയായി. എല്ലാവർഷവും അരങ്ങേറുന്ന ലേലത്തിൽ ഇത്തവണ താരമായത് മത്തങ്ങയാണ്. 47000 രൂപയ്ക്കാണ് മത്തങ്ങ വിറ്റു പോയത്.
സൗജന്യമായി ലഭിച്ച മത്തങ്ങയുടെ ലേല വില റോക്കറ്റ് പോലെ കുതിച്ചപ്പോൾ അത് സംഘാടകരെയും ഞെട്ടിച്ചു. ഓണാഘോഷത്തിന് മഴ തടസമായെങ്കിലും ലേലത്തിലെ ആവേശം തണുത്തില്ല. താരമായ മത്തങ്ങയുമായി നൃത്തം ചെയ്താണ് അത് വാങ്ങിയ യുവാക്കൾ വീട്ടിലേക്ക് മടങ്ങിയത്. ആടും കോഴിയും വാഴക്കുലയും വൻതുകയ്ക്ക് ലേലം കൊള്ളാറുണ്ടെങ്കിലും മത്തങ്ങ വൻതുകയ്ക്ക് വിറ്റുപോകുന്നത് ഇത് ആദ്യമെന്ന് സംഘാടകർ പറഞ്ഞു.