തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു ആണ് മരിച്ചത്. സൈനിക സ്കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
അമിതവേഗത്തിൽ എത്തിയ ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിപ്പോയതായി പോലീസ് വ്യക്തമാക്കി. വിഷ്ണു സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുള്ളവർക്ക് പരിക്കില്ല.