ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്നും വ്യാപക മഴ

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്നും വ്യാപക മഴ

തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ആന്ധ്ര-ഒഡീഷ തീരത്തിന് അകലെയായി സ്ഥിതി ചെയ്യുകയാണ്.

അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തില്‍ പതിനൊന്നുവരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ പത്ത് വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.