സ്പീക്കര്‍ തെരഞ്ഞെടുപ്പ്; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്

 സ്പീക്കര്‍ തെരഞ്ഞെടുപ്പ്; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എഎന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും.

എം.ബി രാജേഷ് രാജി വച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ പത്തിന് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം.

സഭാംഗങ്ങളായ എ.എന്‍ ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ അറിയിച്ചു. ഫലം ഉച്ചയോടെ അറിയാം. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.