ആലപ്പുഴ: ചെന്നിത്തലയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലത്തിനു സമീപമാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. പള്ളിയോടം മറിയാനുള്ള കാരണം ഇനിയും അറിവായിട്ടില്ല. സംഭവത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.