വിദ്യാഭ്യാസ മേഖലയിലെ സഹകരണം; മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശിക്കും

വിദ്യാഭ്യാസ മേഖലയിലെ സഹകരണം; മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് ആരംഭിക്കുക. ഫിന്‍ലന്‍ഡും നോര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് സ്വീകരിച്ച മാര്‍ഗങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.