ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്; സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും

ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക്; സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തു നിന്നും ആരംഭിക്കും. ആറ്റിങ്ങലൽ വരെയാണ് രാവിലത്തെ പദയാത്ര. ഉച്ചയ്ക്ക് സിൽവർ ലൈൻ വിരുദ്ധ സമര സമിതിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായും ഇന്ന് സംവദിക്കും.

നാലുമണിക്ക് ആറ്റിങ്ങലിൽ നിന്നും പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്തിൽ അവസാനിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
വിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി ഇന്നു മുതൽ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി സംവദിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.