മോഷ്ടിക്കാന്‍ കയറിയത് സ്‌കൂളില്‍; പക്ഷേ, പത്ത് പൈസ കിട്ടിയില്ല: അവസാനം അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് കള്ളന്‍ മടങ്ങി

മോഷ്ടിക്കാന്‍ കയറിയത് സ്‌കൂളില്‍; പക്ഷേ, പത്ത് പൈസ കിട്ടിയില്ല: അവസാനം അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് കള്ളന്‍ മടങ്ങി

കണ്ണൂർ: മോഷ്ടിക്കാൻ കയറിയ സ്കൂളിൽ നിന്നും ഒന്നും ലഭിക്കാതെ വന്നതോടെ കഞ്ഞിവെച്ച് കുടിച്ച് കള്ളൻ മടങ്ങി. മുഴത്തടം ഗവൺമെന്റ് യുപി സ്കൂളിലാണ് കള്ളൻ കയറിയത്.

വിലപിടിപ്പുള്ളതൊന്നും കിട്ടാതെ വന്നതോടെ സ്കൂളിലെ അരിയെടുത്ത് കഞ്ഞി വെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവർത്തിച്ചിരുന്ന അങ്കണവാടി, പ്രൈമറി വിഭാഗം ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകർത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല

കഴിഞ്ഞ ദിവസം പ്രഭാത ജംഗ്ഷനോട് അടുത്തുള്ള ബാലവാടിയിലും സമാനമായ കവർച്ച നടന്നിരുന്നു. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പോലീസ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.