കൊച്ചി: വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്ഥിരം സമിതികള്‍ രൂപീകരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.ആര്‍.എല്‍.സി.സി ആരംഭിച്ച ജനബോധന യാത്രയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. തീരവാസികളുടെ ദുഖത്തില്‍ നിന്നുള്ള പ്രതിഷേധം അതി ശക്തമായിരിക്കുമെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജാഥ മൂലമ്പിള്ളിയില്‍ നിന്നാണ് ആരംഭിച്ചത്. വല്ലാര്‍പാടം കണ്ടയ്നര്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വീട്ടമ്മമാരാണ് ജാഥയുടെ പതാക കൈമാറിയത്. പതിനെട്ടിന് വിഴിഞ്ഞത്ത് ജാഥ അവസാനിക്കും.