കെപിസിസി ജനറല്‍ ബോഡി യോഗം ഇന്ന്; ഭാരത് ജോഡോ യാത്രക്ക് വിശ്രമം

കെപിസിസി ജനറല്‍ ബോഡി യോഗം ഇന്ന്; ഭാരത് ജോഡോ യാത്രക്ക് വിശ്രമം

തിരുവനന്തപുരം: കെപിസിസി ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. യോഗം ചേരുന്നതിനാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമം. ഇന്നത്തെ കെപിസിസി യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചുമതലയേല്‍ക്കും.

കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ തന്നെ തുടരാന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു.

ജോഡോ യാത്രക്ക് ഇന്ന് വിശ്രമമായതിനാല്‍ രാഹുല്‍ ഗാന്ധി ഇതുവരെയുള്ള യാത്രയുടെ പുരോഗതി വിലയിരുത്തും. ജോഡോ യാത്രക്കെത്തിയ ദേശീയ നേതാക്കളില്‍ പലരും കൊല്ലത്തുണ്ട്. അവരുമായി രാഹുല്‍ ആശയ വിനിമയം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.