തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ഇനി ചെരിപ്പ് ഇടു എന്ന് ശപഥമെടുത്ത് യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും സജീവ സാന്നിധ്യമാണ് ദിനേശ് ശര്‍മ.
ഉയർന്ന ശബ്ദത്തിലുള്ള മുദ്രാവാക്യം വിളിച്ചും രാഹുലിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചും പതാക വീശിയും എത്തിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതു സമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നഗ്ന പാദനായിട്ടാണ് ദിനേശ് ശര്‍മ പദയാത്രയില്‍ അണിചേരുന്നത്.
പദയാത്രയെ വരവേല്‍ക്കാന്‍ വഴിയരികിൽ നിൽക്കുന്ന ആളുകള്‍ക്കിടയിൽ നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ത്താണ് ഇയാൾ നടക്കുന്നത്.