കൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നേവി ഉദ്യോഗസ്ഥരുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു
കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേവിയോട് തോക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് നേവി തോക്കുകള്‍ കൈമാറിയത്.
ഈ മാസം ഏഴാം തീയയതിയാണ് മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ തൊഴിലാളിക്ക് വെടിയേറ്റത്. വെടിയുണ്ട കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അന്വേഷണത്തിനിടെ ഐഎന്‍എസ് ദ്രോണാചാര്യയിലെത്തിയ പൊലീസിന്റെ ബാലിസ്റ്റിക് വിദഗ്ധര്‍ തോക്കുകളുടെ പട്ടിക ശേഖരിച്ചു. പരിശീലനത്തിനായി അഞ്ച് തോക്കുളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.