വീട്ടിനുള്ളിലും രക്ഷയില്ല; യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

വീട്ടിനുള്ളിലും രക്ഷയില്ല; യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കിടപ്പുമുറയിൽ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകൾ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുൻവാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയിൽ കയറി അഭയയെ കടിക്കുകയായിരുന്നു. തുടർന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേർന്ന് നായയെ ആട്ടിയോടിച്ചു.വീട്ടിൽനിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകളിലേയ്ക്കും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. യുവതിയെ

ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുൻവാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയിൽ കയറി അഭയയെ കടിക്കുകയായിരുന്നു. തുടർന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേർന്ന് നായയെ ആട്ടിയോടിച്ചു.

വീട്ടിൽനിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകളിലേയ്ക്കും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.