ഓടുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു

ഓടുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു

തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി, ഷാജി എന്നിവരാണ് മരിച്ചത്.

അകലാട് സ്‌കൂളിന് സമീപമാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ട്രൈലർ ലോറിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.