ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിയുടെ കൊല്ലം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിയുടെ കൊല്ലം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിച്ച യാത്ര ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ആവേശപൂര്‍ണമായ വരവേല്‍പ്പാണ് യാത്രയ്ക്ക് ജില്ലയില്‍ ലഭിക്കുന്നത്.

രാവിലെ പതിനൊന്നിന് നീണ്ടകരയിലെത്തിച്ചേരുന്നതോടെ യാത്രയുടെ ആദ്യപാദം പൂര്‍ത്തിയാകും. ഇന്ന് രാവിലെ 6.30 ഓടെ പോളയത്തോട് നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി സംവദിക്കും.

വൈകിട്ട് അഞ്ചോടെ ചവറ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പുനരാരംഭിക്കുന്ന യാത്ര രാത്രി ഏഴോടെ കരുനാഗപ്പള്ളിയിലെത്തി ഇന്നത്തെ പ്രയാണം പൂര്‍ത്തിയാക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.