എംഡിഎംഎ വില്‍പന: ആലപ്പുഴയില്‍ വിദ്യാഭ്യാസ കൗണ്‍സലര്‍ അറസ്റ്റില്‍

എംഡിഎംഎ വില്‍പന: ആലപ്പുഴയില്‍ വിദ്യാഭ്യാസ കൗണ്‍സലര്‍ അറസ്റ്റില്‍

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുന്നയാള്‍ എംഡിഎംഎ വില്‍പന കേസില്‍ അറസ്റ്റില്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുന്ന ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫ്(26) ആണ് പിടിയിലായത്.

എംഡിഎംഎ വില്‍പന കേസില്‍ കഴിഞ്ഞ ഒന്നിന് അസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നവരില്‍ പ്രധാനിയാണ് അബ്ദുല്‍ മനാഫ് എന്നു പൊലി പറഞ്ഞു. എംഡിഎംഎ വില്‍പന സംഘത്തിന്റെ വരവു ചെലവു കണക്കുകള്‍ നോക്കുന്നതും ഇയാളാണ്. ലഹരു മരുന്ന് ഒരു വര്‍ഷമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി സ്‌റ്റേഷന്‍ ഓഫീസര്‍ ലൈസാര്‍ മുഹമ്മദ് പറഞ്ഞു.

ബിടെക് ബിരുദധാരിയായ അബ്ദുല്‍ മനാഫ് ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് കൗണ്‍സലിങ് നല്‍കിയിരുന്നത്. ഇയാളുടെ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.